ബോളിവുഡിലാകെ പക്ഷപാതം,ഇഷ്ടക്കാരെ മാത്രം ചേർത്തുവെച്ച് ക്യാമ്പുകളെന്ന് തപ്‌സി പന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂണ്‍ 2023 (09:51 IST)
ബോളിവുഡിൽ ഇഷ്ടക്കാരെ ചേർത്തുവെച്ച് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നടി തപ്‌സി പന്നു. എല്ലാ താരങ്ങളും ഓരോ ക്യാമ്പുകളുടെ ഭാഗമാണെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും എല്ലാ കാലവും ബോളിവുഡിൽ ഇത് ഉണ്ടായിരുന്നുവെന്നും നടി അഭിമുഖത്തിൽ പറഞ്ഞു,

സിനിമാരംഗത്ത് 10 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ തുറന്നുപറച്ചിൽ. എനിക്ക് ആരോടും ദേഷ്യമില്ല. ആർക്കൊപ്പം ജോലി ചെയ്യണമെന്ന് തെരെഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. സ്വന്തം കരിയറിനെ പറ്റി ചിന്തിക്കുന്നതിൽ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. സിനിമാമേഖലയിൽ എല്ലാം നല്ലരീതിയിൽ നടക്കുന്നുവെന്ന കാഴ്ചപ്പാട് എനിക്കില്ല. ഇവിടെ പക്ഷപാതമുണ്ട്. കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്കെതിരായിരിക്കും. ഇതെല്ലാം മറികടന്ന് ഈ വ്യവസായത്തിന്റെ ഭാഗമാകാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം തീരുമാനമാണ്. അതിനെപ്പറ്റി പരാതിപ്പെടാൻ നിങ്ങൾക്ക് കഴിയില്ല. തപ്‌സി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :