മഹേശ്വരി അമ്മ അങ്ങനെ കെപിഎസി ലളിതയായി ! പഴയകാല നടിമാരുടെ യഥാര്‍ഥ പേരുകള്‍ ഇതാ

രേണുക വേണു| Last Modified ചൊവ്വ, 27 ജൂലൈ 2021 (12:20 IST)

മലയാളത്തിലെ പ്രമുഖ നടിമാര്‍ക്കിടയില്‍ ഭൂരിഭാഗം പേരും സിനിമയിലെത്തിയ ശേഷം പേര് മാറ്റിയവരാണ്. അങ്ങനെ പേര് മാറ്റിയ പഴയകാല നടിമാര്‍ ആരൊക്കെയാണ്? അതില്‍ ഏറ്റവും പ്രമുഖ നടിയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കെപിഎസി ലളിത. മഹേശ്വരി അമ്മ എന്നാണ് കെപിഎസി ലളിതയുടെ ആദ്യ പേര്. നാടകത്തിലും സിനിമയിലും എത്തിയ ശേഷമാണ് കെപിഎസി ലളിത എന്ന പേര് സ്വീകരിക്കുന്നത്.

ഒരുകാലത്ത് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ജയഭാരതിയുടെ യഥാര്‍ഥ പേര് ലക്ഷ്മി ഭാരതി എന്നാണ്. ക്ലാര എന്ന പേരുമായി സിനിമയിലെത്തിയ താരം പിന്നീട് മലയാളികളുടെ പ്രിയനടി ഷീലയായി. ക്ലാര എന്ന പേര് സിനിമ നടിയ്ക്ക് ചേരില്ലെന്ന് പറഞ്ഞാണ് ഷീല എന്ന പുതിയ പേര് സ്വീകരിച്ചത്. നടി ശാരദയുടെ യഥാര്‍ഥ പേര് സരസ്വതി ദേവി എന്നാണ്. നടി രേവതിയുടെ യഥാര്‍ഥ പേര് ആശ കുട്ടി എന്നാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :