കിംഗ് ഓഫ് കൊത്തയ്ക്ക് ആർഡിഎക് വക നെഞ്ചിൻ കൂട്ടിനിടി, 9 ദിവസം കൊണ്ട് 50 കോടി ക്ലബിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (12:59 IST)
മലയാളം ഓണം റിലീസുകളില്‍ സര്‍പ്രൈസ് ഹിറ്റായി തകര്‍പ്പന്‍ പ്രകടനം നടത്തി ഷെയ്ന്‍ നിഗം, നീരജ് മാധവ്,ആന്റണി പെപ്പെ കൂട്ടുക്കെട്ടില്‍ പുറത്തുവന്ന ആര്‍ഡിഎക്‌സ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായി പുറത്തുവന്ന കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് ആന്റ് കമ്പനി എന്നിവയെ ഇടിച്ചിട്ടാണ് ആര്‍ഡിഎക്‌സിന്റെ ബോക്‌സോഫീസ് വിളയാട്ടം.വലിയ പ്രൊമോഷനുകള്‍ ഇല്ലാതെ വന്ന ആദ്യ ദിനസങ്ങളില്‍ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയുടെ ബലത്തില്‍ ഇടിച്ചുകയറുകയായിരുന്നു.

റിലീസ് ചെയ്ത് ആദ്യ 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും 50 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും ബാക്കി 18 കോടി വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ്. മലയാളത്തിലെ ഓണക്കാല ചിത്രങ്ങള്‍ നിരാശപ്പെടുത്തിയതും ഉടനടി മറ്റ് വലിയ റിലീസുകള്‍ ഇല്ലാത്തതും ആര്‍ഡിഎക്‌സിനെ തുണച്ചു. സെപ്റ്റംബര്‍ 7ന് ഷാറൂഖ് ഖാന്‍ ജവാന്‍ റിലീസ് ചെയ്താലും ആര്‍ഡിഎക്‌സിന് പ്രേക്ഷകരെ നഷ്ടമാകില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :