രേണുക വേണു|
Last Modified വ്യാഴം, 25 ജൂലൈ 2024 (20:23 IST)
ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി മാളവിക മോഹനന്‍. ഡീപ്പ് നെക്ക് ബ്ലൗസാണ് താരം സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. വിക്രം ചിത്രമായ തങ്കലാനില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ് താരം ചുവപ്പ് സാരിയില്‍ പ്രത്യക്ഷപ്പെട്ടത്.
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായം.
പട്ടം പോലെ, നിര്‍ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. മോഡല്‍ എന്ന നിലയിലും മാളവിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.