'നാത്തൂന്‍ പോര് എടുക്കാത്ത അണ്ണന്റെ രുക്കൂ';പിറന്നാള്‍ ആശംസകളുമായി അനുശ്രീ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (10:07 IST)
നാത്തൂന് പിറന്നാള്‍ ആശംസകളുമായി നടി അനുശ്രീ. വന്ന നാള്‍ മുതല്‍ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന,, എന്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവന്‍ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് നടി ആശംസ കുറിപ്പില്‍ എഴുതിയത്.

'എന്റെ നാത്തൂന്...അനിയത്തി കുട്ടിക്ക്...എന്റെ അണ്ണന്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടന്റെ അമ്മക്ക്.. പിറന്നാള്‍ ആശംസകള്‍....
എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നില്‍ക്കുന്നതിന്...എല്ലാം മനസ്സിലാക്കുന്നതിന്.... നാത്തൂന്‍ പോര് എടുക്കാത്തതിന് ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്‌നേഹം....ഒരായിരം നന്ദി.. വന്ന നാള്‍ മുതല്‍ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന,, എന്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവന്‍ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ... എന്നും ഇ സ്‌നേഹം നിലനില്‍ക്കട്ടെ'- അനുശ്രീ കുറിച്ചു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കള്ളനും ഭഗവതിയും ചിത്രീകരണം നടി പൂര്‍ത്തിയാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :