'എന്റെ പുതിയ സിനിമ കാണരുത്' ആരാധകർക്ക് മുന്നറിയിപ്പുമായി റാണ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 31 ഒക്‌ടോബര്‍ 2019 (17:56 IST)
പ്രോമോഷൻ പരിപാടികളിൽ കാണണം എന്ന് ആരാധകരോട് താരങ്ങൾ പറയുന്നത് നമ്മൾ കേണ്ടിട്ടുണ്ടാവും. എന്നാൽ തന്റെ പുതിയ സിനിമ കാണരുത് എന്നാണ് തെന്നിന്ത്യൻ താരം ദഗുപതി ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകന്നത്.

റാണയുടെ അടുത്ത ചിത്രമെന്ന പേരിൽ എന്ന് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതോടെയാണ് റാണ സിനിമക്കെതിരെ രംഗത്തെത്തിയത്. ഇതൊരു പൂർണതയില്ലാത്ത ചിത്രമാണ്. പ്രതിഫലം പോലും നൽകിയില്ല. ഒരു വർഷമായി ചിത്രത്തെ കുറിച്ച് ഒരു വാർത്തയും ഉണ്ടായിരുന്നില്ല. എന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്.' റാണ ട്വിറ്ററിൽ കുറിച്ചു.

രണ്ട് വർഷം മുൻപാണ് 1945 എന്ന സിനിമ അനൗൺസ് ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലെ ഒരു സൈനികന്റെ വേഷത്തിലാണ് റാണ എത്തുന്നത് എന്ന് സിനിമ അനൗൺസ് ചെയ്തപ്പോൾ റാണ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സിനിമയെ കുറിച്ച് വാർത്തകൾ ഒന്നും പുറത്തുവന്നിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :