മഞ്ജു വാരിയർക്കൊപ്പം അഭിനയിക്കാൻ സണ്ണി വെയിൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (15:31 IST)
മഞ്ജു വാരിയറുടെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് സണ്ണി വെയിൻ. താരം തന്നെയാണ് ഫെയിസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മഞ്ജുവിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ഈ സന്തോഷം സണ്ണി വെയിൻ പങ്കുവച്ചത്.

സലിൽ രഞ്ജിത് എന്നി പുതുമുഖങ്ങളാണ് സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല.

\ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :