പ്രായക്കൂടുതലുള്ള സ്ത്രീ ചെറുപ്പക്കാരനെ പ്രണയിച്ചാൽ വിമർശിക്കുന്നത് സ്ത്രീവിരുദ്ധത- മലൈക അറോറ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (14:06 IST)
പ്രണയത്തിന്റെയും വിവാഹമോചനത്തിന്റെയും ധരിക്കുന്ന വസ്‌ത്രത്തിന്റെ അടക്കം പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് മലൈക് അറോറ.നടൻ അർബാസ് ഖാനുമായി പിരിഞ്ഞതിനു ശേഷം തന്നേക്കാൾ 12 വയസ്സ് കുറവുള്ള അർജുൻ കപൂറിനെ പ്രണയിക്കുന്നതിന്റെ പേരിൽ ഏറെ വിമർശനമാണ് മലൈക നേരിടുന്നത്. ഇപ്പോളിതാ ഈ വിമർശനങ്ങൾക്ക് നേരെ പ്രതികരിച്ചിരിക്കുകയാണ് താരം.

ബ്രേക്കപ്പിനും വിവാഹമോചനത്തിനും ശേഷം സ്ത്രീകൾക്ക് ജീവിതമുണ്ടാകണം എന്നത് പ്രധാനമാണെന്ന് മലൈക പറയുന്നു. പ്രായം കൂടുതലുള്ള പുരുഷന്മാർ നന്നേ ചെറുപ്പമുള്ള സ്ത്രീകളെ വിവാഹം കഴി‌ക്കുന്നത് സാധാരണമായാണ് സമൂഹം കരുതുന്നത്. എന്നാൽ ഇതേ സം​ഗതി നേരെ തിരിച്ചു വന്നാൽ അവയെ വേറെതലത്തിലാണ് നിർവചിക്കുന്നത്. ഇത് തികച്ചും സ്ത്രീവിരുദ്ധമായ നിലപാടാണ് മലൈക പറഞ്ഞു.

പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്ന് പങ്കുവെച്ച് മലൈക നേരത്തേ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അതിനായി ശ്രമിക്കുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക.അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ ജീവിതം അവസാനിച്ചുവെന്ന് കരുതാതിരിക്കു എന്നായിരുന്നു മുൻപ് മലൈക കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :