അഭിറാം മനോഹർ|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (14:06 IST)
പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ നാല് പേരെ വെട്ടിയത് പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു. പ്രതി മുകേഷിന്
മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ ഇതിനെ വീട്ടുകാർ എതിർത്തുവെന്നും ഇതായിരിക്കാം അക്രമകാരണമെന്നും ബന്ധു വെളിപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കിഴക്കുമുറി മണി(56),ഭാര്യ സുശീല(52),മകൻ ഇന്ദ്രജിത്ത്(24),മകൾ രേഷ്മ(22) എന്നിവർക്കാണ് വെട്ടേറ്റത്. മണിയേയും സുശീലയേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് അയൽവാസികളെത്തിയതൊടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പെട്രോൾ,വെട്ടുകത്തി,തോട്ട എന്നിവ പോലീസ് കണ്ടെടുത്തു.