അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസില്‍, കമല്‍ ഹാസന്റെ വിക്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (17:21 IST)

ഏറെ പ്രതീക്ഷയോടെയാണ് കമല്‍ ഹാസന്റെ ആരാധകര്‍ 'വിക്രം'ന് വേണ്ടി കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ഈയടുത്താണ് ഫഹദ് ടീമില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നത്. നടന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോളിവുഡ് സിനിമ ലോകം. ഫഹദ് പോലീസ് യൂണിഫോമിലാണ് എത്തുന്നത് എന്നാണ് വിവരം.

ജയിലില്‍നിന്ന് കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫഹദ് ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുമെന്ന മറ്റൊരു റിപ്പോര്‍ട്ടും ഉണ്ട്. ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും ആരാധകര്‍ പുതിയ പ്രതീക്ഷയിലാണ്.

വിജയ് സേതുപതി, ആന്റണി വര്‍ഗീസ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടാകും എന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :