നടന്‍ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം,'ജപ്പാന്‍'ചിത്രീകരണ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (14:07 IST)
നടന്‍ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം ദേശീയ അവാര്‍ഡ് നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുകനൊപ്പമാണ്.ജപ്പാന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 14 ന് പുറത്തിറങ്ങി. നവംബര്‍ 10നാണ് ചിത്രീകരണം ആരംഭിച്ചത്.

'ജപ്പാന്‍' സെറ്റില്‍ നിന്നുള്ള ഒരു വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

കാര്‍ത്തി, അനു ഇമ്മാനുവല്‍, സുനില്‍, വിജയ് മില്‍ട്ടണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം എടുക്കുന്നത്. രവി വര്‍മ്മന്‍, വിനീഷ് ബംഗ്ലാന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിന്‍ രാജ് നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :