ബ്രിഡ്‌ജ് ഓൺ ഗാല്‍‌വാൻ: മേജർ രവിയുടെ അടുത്ത ചിത്രത്തിന് വിഷയം ഇന്ത്യ - ചൈന സംഘര്‍ഷം

കെ ആര്‍ അനൂപ്| Last Modified ശനി, 27 ജൂണ്‍ 2020 (15:38 IST)
- സംഘർഷത്തെ കേന്ദ്രീകരിച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മേജർ രവി. ‘ബ്രിഡ്ജ് ഓൺ ഗാൽവാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രധാനമായും ഗാൽവാൻ താഴ്‌വരയിലെ തന്ത്രപ്രധാനമായ പാലത്തിന്റെ നിർമ്മാണത്തെ കേന്ദ്രീകരിച്ചായിരിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് മേജർ രവിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾ, ഉഭയകക്ഷി ബന്ധത്തിലെ വിള്ളലുകൾ എന്നീ സംഭവവികാസങ്ങളിലൂടെ ആയിരിക്കും സിനിമ മുന്നോട്ടു പോകുക എന്ന് മേജർ രവി പറഞ്ഞു.

ഇന്ത്യൻ സിനിമാ രംഗത്തെ മികച്ച അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ടാകും. മോഹൻലാൽ ഈ സിനിമയുടെ ഭാഗമായിരിക്കുമോ എന്ന് വ്യക്‍തത വന്നിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :