മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കഥയുമായി മേജർ, ചിത്രത്തിൽ സന്ദീപായി എത്തുന്നത് അദിവി ശേഷ്

അഭിറാം മനോഹർ| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (12:22 IST)
2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതകഥ അണിയറയിൽ ഒരുങ്ങുന്നു. മേജർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും
സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത്. ഇപ്പോളിതാ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ചരമവാര്‍ഷികത്തില്‍
പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മേജർ ബിഗിനിങ്സ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോവിൽ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ച് നടൻ ആദിവി ശേഷ് പറയുന്നു.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വെടിയേറ്റു മരിച്ചത്. സാഷി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം 2021 സമ്മറിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :