11 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' ടീസര്‍ ഇനിയും കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (09:59 IST)

സുന്ദറും ലീലയും അവരുടെ മനോഹരമായ പ്രണയം നിറഞ്ഞ കഥയും സിനിമാലോകം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. നാനി നായകനായെത്തിയ സിനിമയുടെ ടീസര്‍ ഇതുവരെ 11 മില്യണ്‍ ആളുകളില്‍ കൂടുതല്‍ കണ്ടുകഴിഞ്ഞു.

രണ്ട് വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്ന നായകനും നായികയും തമ്മിലുള്ള രസകരമായ പ്രണയ കഥയാണ് സിനിമ പറയുന്നത്. മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ??ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 10ന് റിലീസ് ചെയ്യും.
നികേത് ബൊമ്മിറെഡ്ഡിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :