തമിഴ്‌നാട്ടില്‍നിന്ന് മാത്രം 'മാനാട്'ന് 22 കോടി, നേട്ടം മൂന്ന് ദിവസം കൊണ്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (17:08 IST)


ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിമ്പു നായകനായെത്തിയ 'മാനാട്' തിയറ്ററുകളിലെത്തിയത്.നവംബര്‍ 25 ന് റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് മാത്രം 22 കോടി കളക്ഷന്‍ നേടിയ നിര്‍മ്മാതാവ് സുരേഷ് അറിയിച്ചു.

ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും മാത്രം 7 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മാനാടും ഇടം നേടി.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലമത്തെ ചിത്രമായി ഈ ചിത്രം മാറി.മാസ്റ്റര്‍, അണ്ണാത്തെ, കര്‍ണന്‍ മാനാടിന് മുന്നിലുള്ളത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്.വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :