എല്ലാവര്‍ഷവും പ്രണവുമായുള്ള വിവാഹ വാര്‍ത്ത വരും : കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (12:52 IST)

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ടെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി കല്യാണിയും അണിയറപ്രവര്‍ത്തകരും ലൈവില്‍ വന്നിരുന്നു. താന്‍ പോകാറുള്ള എല്ലാ അഭിമുഖങ്ങളിലും പ്രണവിനെ കുറിച്ചാണ് ചോദിക്കാറുള്ളതെന്നും തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണെന്നും നടി പറയുന്നു.

'എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്.അവന്‍ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്'- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :