ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയാകാന്‍ നയന്‍താര, ചിരഞ്ജീവിയുടെ ചിരു 153 ഉപേക്ഷിച്ചിട്ടില്ല

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (09:07 IST)

മോളിവുഡിലെ സിനിമ പ്രേമികള്‍ എമ്പുരാനായി കാത്തിരിക്കുമ്പോള്‍ ടോളിവുഡ് ചലച്ചിത്ര ലോകം ലൂസിഫര്‍ റീമേക്കിനെ കറിച്ചുള്ള ചര്‍ച്ചകളിലാണ്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ചിരഞ്ജീവിയെ നായകനാക്കി തെലുങ്കില്‍ ലൂസിഫര്‍ ഒരുക്കുന്നത് തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ്. 'ചിരു 153' എന്ന താല്‍ക്കാലിക പേരിലൊരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

മലയാളത്തിലെ വ്യത്യസ്തമായാണ് ലൂസിഫര്‍ റീമേക്ക് ഒരുങ്ങുന്നത്.സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് ചില മാറ്റങ്ങളോടെ ആയിരിക്കും നിര്‍മ്മിക്കുന്നത്. മെഗാസ്റ്റാര്‍ ചിത്രമായതിനാല്‍ സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നയന്‍താരയാണ് നായികയായെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :