'അനായാസമായി നസീമയായി മാറി ധന്യ'; മികച്ച പ്രകടനം പുറത്തെടുത്ത് നടി, വിശേഷങ്ങളുമായി സൗദി വെള്ളക്ക ടീം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (10:20 IST)
സൗദി വെള്ളക്കയില്‍ നസീമയായി ധന്യ അനന്യ. സംവിധായകന്‍ തരുണ്‍ തന്നെയാണ് നടിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.ഷൂട്ടിംഗ് സമയത്ത് വളരെ അനായാസമായി നസീമയായി മാറിയ ധന്യ മലയാള സിനിമയിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഭദ്രമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ടീമിന്റെ കുറിപ്പ്

സൗദി വെള്ളക്കയുടെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് തന്നെ ചിത്രത്തിലെ നസീമ എന്ന കഥാപാത്രം ധന്യ അനന്യ തന്നെ ചെയ്യണമെന്നത് തരുണിന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു... ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവയിലെ ധന്യയുടെ കഥാപാത്രത്തെക്കൊണ്ട് ഒരു വാക്കു പോലും സംസാരിപ്പിച്ചില്ല എന്ന പ്രേഷക പ്രതികരണങ്ങള്‍ അറിഞ്ഞ തരുണ്‍ അന്നു തന്നെ ധന്യയോട് പറഞ്ഞത് 'അടുത്ത ചിത്രത്തില്‍ ഇതിനുള്ള മറുപടി നമുക്കു കൊടുക്കാം ' എന്നാണ്...

ധന്യയുടെ മുന്‍കാല കഥാപാത്രങ്ങളോട് ഒരു തരത്തിലും സാമ്യമുണ്ടാകാത്ത ഒന്നാവണം സൗദി വെളളക്കയിലെ നസീമ എന്നത് തരുണിന് നിര്‍ബന്ധമായിരുന്നു... കാസ്റ്റിംഗ് സമയത്ത് ധന്യയാണ് നസീമ എന്ന തീരുമാനത്തിന് ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല, കഥയേക്കുറിച്ചും, കഥാപാത്രത്തെക്കുറിച്ചും അറിവുള്ള നിര്‍മ്മാതാവ് സന്ദീപ് സേനനും മറുത്തൊന്ന് ചിന്തിക്കാനില്ലായിരുന്നു... പ്രീ പ്രൊഡക്ഷന്‍ മുതല്‍ ടീമിനൊപ്പം സഞ്ചരിച്ച് ധന്യ സംവിധായകന്‍ എങ്ങനെയാണ് ആ കഥാപാത്രത്തെ ചിത്രീകരിയ്ക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കി... ഷൂട്ടിംഗ് സമയത്ത് വളരെ അനായാസമായി നസീമയായി മാറിയ ധന്യ മലയാള സിനിമയിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഭദ്രമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്...

സൗദി വെളളക്ക തീയറ്ററുകളിലെത്തുമ്പോള്‍ ധന്യയുടെ നസീമയും അവിടെ ഉണ്ടാകും... പ്രേഷകരുടെ കൈയ്യടികള്‍ പ്രതീക്ഷിച്ചു കൊണ്ട്...അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :