96.04 കോടി നേടി ദൃശ്യം 2 ഹിന്ദി റീമേക്ക്,ആറാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (14:04 IST)
ദൃശ്യം 2 ഹിന്ദി റീമേക്ക് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സിനിമയുടെ ആറാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ആറാമത്തെ ദിവസം മാത്രം 9.55 കോടി രൂപ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാനായി. ഇതുവരെ 96.04 കോടി രൂപയാണ് ദൃശ്യം 2 സ്വന്തമാക്കിയത്. 
 നിര്‍മാതാക്കള്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം 10.48 കോടി രൂപയാണ് സ്വന്തമാക്കിയത്.തിങ്കളാഴ്ച ചിത്രം 11. 87 കോടി രൂപ നേടിയിരുന്നു.
 
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :