കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 24 മെയ് 2022 (08:45 IST)
വിജയ് തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. നടന്റെ അടുത്ത ചിത്രത്തെക്കുറിച്ച്('Thalapathy 67') ചര്‍ച്ചകളിലാണ് സിനിമാലോകം. സംവിധായകന്‍ ആരായിരിക്കും എന്നതിനെക്കുറിച്ചും ഇതിനകം തന്നെ ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
പ്രൊജക്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍
'മാസ്റ്റര്‍' സംവിധായകന്‍ ലോകേഷ് കനകരാജ്, ദളപതി 67 എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി വിജയ്‌ക്കൊപ്പം സഹകരിക്കുമെന്ന് സൂചന നല്‍കി.ജൂണ്‍ 3 ന് വിക്രം റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദളപതി 66 2023 ജനുവരിയില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.