അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (15:20 IST)
സിനിമകൾ വ്യാവസായികമായി പരാജയമാകുന്നതും വിജയിക്കുന്നതും ചലച്ചിത്ര വ്യവസായത്തിൻ്റെ ഭാഗമാണ്. എന്നാൽ കൊവിഡിന് ശേഷം കാര്യമായ വിജയങ്ങളൊന്നും തന്നെ സ്വന്തമാക്കാൻ ബോളിവുഡിനായിട്ടില്ല. തെന്നിന്ത്യൻ സിനിമകൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ വലിയ ബജറ്റിൽ ഇറങ്ങിയ പല ബോളിവുഡ് ചിത്രങ്ങളും വലിയ പരാജയമായി.
ഇതിന് പരിഹാരമായാണ് തെലുങ്ക് ചിത്രം നിർമിച്ചുകൊണ്ട് പണം തിരിച്ചുപിടിക്കാൻ ബോളിവുഡ് ശ്രമിച്ചത്.
വിജയ് ദേവരകൊണ്ട നായകനായി പുരി ജഗന്നാഥ് സംവിധാനം ചെയ്ത സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായ ഹിന്ദിയിലും തെലുങ്കിലും ഒരേ സമയമാണ് നിര്‍മ്മിക്കപ്പെട്ടത്. കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസായിരുന്നു ചിത്രത്തിൻ്റെ നിർമാണം. എന്നാൽ ഈ ചിത്രവും ബോക്സോഫീസിൽ ദയനീയ പരാജയമായിരിക്കുകയാണ്.
പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ സ്ഥാനം നേടിയിരിക്കുകയാണ് ലൈഗർ. പത്തിൽ 3 ആണ് ലൈഗറിൻ്റെ റേറ്റിങ്. ഈ വർഷം വലിയ പരാജയമായി മാറിയ കങ്കണ റണാവത്തിൻ്റെ ധാക്കഡും ആമിർ ഖാൻ സിനിമയായ ലാൽ സിങ് ഛദ്ദയും ലൈഗറിന് മുന്നിലാണ്. ധാക്കഡിന് നാലും ലാൽ സിങ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിങ്ങാണ് ഐഎംഡിബിയിലുള്ളത്