'ബറോസ്' ട്രെയിലര്‍ അപ്‌ഡേറ്റ്, റിലീസ് അടുത്തവര്‍ഷം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:07 IST)
ബറോസ്; നിധി കാക്കും ഭൂതം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഈ വര്‍ഷം ഡിസംബറില്‍ എത്തും.

ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.

അടുത്ത വേനല്‍ അവധിക്ക് മുമ്പേ മാര്‍ച്ച് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍സറിങ് നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :