'അയാള്‍ ബിജെപിക്കാരന്‍'; എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ പ്രതിഷേധം

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (16:23 IST)

ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ അനുഭാവികളുടെ വികാരപ്രകടനം. എം.ജി.ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ സിപിഎം തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് ഇടത് അനുഭാവികള്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആക്കരുതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീകുമാര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികള്‍ ഉള്‍പ്പെടെയുള്ളര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ച വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി.ശ്രീകുമാറിന്റെ വീഡിയോയാണ് വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാന്‍ താന്‍ ആഗ്രഹിക്കുന്നതായി ശ്രീകുമാര്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :