2 വര്‍ഷങ്ങള്‍ക്കുശേഷം അയ്യപ്പന്‍ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (14:38 IST)

മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി നന്ദ. രണ്ട് വര്‍ഷത്തിനു ശേഷം ബിജു മേനോനെ കണ്ട് നടി.അയ്യപ്പന്‍ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം പങ്കു വച്ചത്.

അയ്യപ്പനും കോശിയില്‍ കണ്ണമ്മ എന്ന ആദിവാസി യുവതിയായാണ് ഗൗരി എത്തിയത്.
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് 'അയ്യപ്പനും കോശി' നേടിയിരുന്നു.സിനിമയ്ക്കുള്ള പുരസ്‌കാരം സച്ചിക്കുവേണ്ടി ഭാര്യ സിജി സച്ചിയാണ് ഏറ്റുവാങ്ങിയത്.അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു നാഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :