'ഇത് ലേഡി മമ്മൂട്ടി'; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രായം അറിയുമോ? നിങ്ങള്‍ ഞെട്ടും

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (16:29 IST)

എഴുപതാം വയസ്സിലും സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്‌നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നിരവധി നടീനടന്‍മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ലക്ഷ്മി ജനിച്ചത്. തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ലക്ഷ്മി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :