അമിതാഭ് ബച്ചന്‍ മൂന്ന്-നാല് തവണ വിളിച്ചു, എനിക്ക് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല: ദിലീപ്

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (13:08 IST)

ദിലീപിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങിക്കൊടുത്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. അതിനു മുന്‍പ് പലപ്പോഴും സംസ്ഥാന അവാര്‍ഡിന് തൊട്ടരികെ ദിലീപ് എത്തിയിട്ടുണ്ട്. എന്നാല്‍, പലവിധ കാരണങ്ങളാല്‍ അപ്പോഴെല്ലാം അവസാന നിമിഷം ദിലീപ് പുറത്താകുകയായിരുന്നു. 2011 ലെ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ദിലീപ് വളരെ സന്തോഷവാനായിരുന്നു. പക്ഷേ, ആ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിനൊപ്പം അക്കാലത്ത് തനിക്ക് മറ്റൊരു വിഷമം ഉണ്ടായിരുന്നെന്ന് ദിലീപ് പറയുന്നു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ ശേഷം ബിഗ് ബി അമിതാഭ് ബച്ചന്‍ മൂന്ന്-നാല് തവണ തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്ന് ദിലീപ് പറയുന്നു. അമിതാഭ് ബച്ചന്‍ വിളിച്ചപ്പോള്‍ ദിലീപിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. സംസ്ഥാന അവാര്‍ഡ് കിട്ടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന തിരക്കില്‍ ആയതിനാലാണ് ബച്ചന്റെ ഫോണ്‍ എടുക്കാന്‍ തനിക്ക് സാധിക്കാതെ പോയതെന്ന് ദിലീപ് പറയുന്നു. പിന്നീട് മറ്റൊരാള്‍ വഴിയാണ് അവാര്‍ഡ് ജേതാവായ തന്നെ ബച്ചന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :