കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ജനുവരി 2022 (15:02 IST)
മിന്നല്‍ മുരളി റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ ദാസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശ്രീ അശോകന്‍ വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തെക്കുറിച്ച് പറയുകയാണ്.
ഗംഭീര നടനാണ് ഗുരു സോമസുന്ദരം എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് അദ്ഭുതത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്. തമിഴിലെ ഒരു വലിയ തിയറ്റര്‍ ആര്‍ട്ടിസ്റ്റും നടനും ഒക്കെ ആണ് അദ്ദേഹം.വളരെ എളിമയും താഴ്മയും ഉള്ള ഒരു മനുഷ്യന്‍. വളരെ വ്യത്യസ്തമായ ഒരു ശൈലിയുള്ളയാളെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു ഡ്രാമ ഉണ്ട്. ആ ഡ്രാമ മലയാളസിനിമയില്‍ മറ്റാര്‍ക്കും കണ്ടിട്ടില്ല. അത് ജനം സ്വീകരിച്ചെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.