പൃഥ്വിരാജ് ഉള്ളതുകൊണ്ടാണോ 'ജന ഗണ മന' തെരഞ്ഞെടുത്തത് ? മറുപടി നല്‍കി സുരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (12:10 IST)

റിലീസിനു മുമ്പേ സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം 'ജന ഗണ മന'. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് 6 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരായി. പൃഥ്വിരാജ് ഉള്ളതുകൊണ്ടാണോ 'ജന ഗണ മന' തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സുരാജ് മറുപടി നല്‍കുന്നു.

കഥ നല്ലതായിരുന്നുവെന്നും സംവിധായകനെ നേരത്തെ തന്നെ തനിക്ക് അറിയാമെന്നും കഥ കേട്ടപ്പോള്‍ തന്നെ വളരെ ഇന്‍ടറസ്റ്റിംഗ് ആയി തോന്നിയെന്നും സുരാജ് പറയുന്നു. ചിത്രത്തില്‍ ഒരു കഥാപാത്രമാകാന്‍ സുരാജ് തയ്യാറായ ശേഷം രണ്ടാമത്തെ കഥാപാത്രം ആരാണ് ചെയ്യുക എന്ന സംവിധായകനോട് അദ്ദേഹം ചോദിച്ചു. ആളായില്ല എന്ന സംവിധായകന്റെ മറുപടിക്ക് ഈ കഥാപാത്രത്തിനായി പൃഥ്വിരാജിനെ നിര്‍ദ്ദേശിച്ചത് സുരാജ് ആയിരുന്നു. കഥ ഇഷ്ടമായ ശേഷം പൃഥ്വിരാജ് വിളിച്ചെന്നും സുരാജ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :