സൂപ്പര്‍മാന് ഈ ഡ്യൂപ്പര്‍മാന്റെ പിറന്നാള്‍ ആശംസകള്‍:സൂരജ് തേലക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:57 IST)

ഉണ്ണി മുകുന്ദന്‍ തന്റെ 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുവാന്‍ മത്സരിക്കുകയാണ്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നടന്‍ സൂരജ് തേലക്കാടിന്റെ ആശംസ.

'ഹാപ്പി ബര്‍ത്ത് ഡേ ഉണ്ണിയേട്ടാ. സൂപ്പര്‍മാന് ഈ ഡ്യൂപ്പര്‍മാന്റെ പിറന്നാള്‍ ആശംസകള്‍'-സൂരജ് തേലക്കാടിന്റെ ആശംസ.സൂരജ് കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ് സീരീസാണ് ഡ്യൂപ്പര്‍മാന്‍.
ആന്‍ഡ്രോയ്ഡ് സൂരജ് എന്ന യുട്യൂബ് ചാനലിലൂടെയാണ് എത്തുന്നത്.സൂപ്പര്‍ ഹീറോ സ്പൂഫ് ഗണത്തില്‍ പെടുന്നതാണ് സീരീസ്. സൂപ്പര്‍ പവര്‍ ഉള്ള നാട്ടിന്‍പുറത്ത് ജീവിക്കുന്ന സാധാരണ കഥാപാത്രമായാണ് സൂരജ് എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :