റെക്കോർഡിട്ട് പിണറായി വിജയൻ, ആശംസകളുമായി സംവിധായകൻ വി.എ ശ്രീകുമാർ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (14:39 IST)
കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയന് റെക്കോർഡ്. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തിയായി അദ്ദേഹം മാറി. പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ 2364 ദിവസം പിന്നിട്ടു.സി അച്യുതമേനോന്റെ റെക്കോർഡാണ് മറികടന്നത്. മുഖ്യമന്ത്രിക്ക് ആശംസകളുമായി സംവിധായകൻ വി എ ശ്രീകുമാർ.

വി എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക്

മുഖ്യമന്ത്രിപദത്തിൽ ശ്രീ പിണറായി വിജയൻ ഇന്നൊരു നാഴികകല്ല് പിന്നിടുകയാണ്. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി സഖാവ് പിണറായി വിജയന് സ്വന്തം. 2016 മെയ് 25ന് മുഖ്യമന്ത്രിപദത്തിലെത്തിയ ശ്രീ പിണറായി വിജയൻ ഇന്ന് 2,364 ദിവസം എന്ന അച്യുതമോനോന്റെ റെക്കോർഡ് പിന്നിടുകയാണ്. രണ്ട് പ്രളയത്തിലും നിപ്പയിലും കൊറോണയിലും കേരളത്തിന്റെ ക്യാപ്റ്റനായി, കരുതലിന്റെ കാവലാളായി നിലകൊണ്ട സഖാവിന് കൂടുതൽ കരുത്തോടെ തുടർന്നും കേരളത്തെ മുന്നിൽ നിന്ന് നയിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :