വിജയ് സിനിമയ്ക്കുവേണ്ടി വിതരണക്കാര്‍ക്കിടയില്‍ മത്സരം, ഒടുവില്‍ വന്‍ തുകയ്ക്ക് 'ലിയോ' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഇവര്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂണ്‍ 2023 (10:12 IST)
വിജയ് നായകനായി എത്തുന്ന ലിയോ ഈ വര്‍ഷം പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വിതരണ അവകാശത്തിന് വേണ്ടി വന്‍ ഡിമാന്‍ഡ് ആണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.

അഞ്ച് പ്രധാന വിതരണക്കാരാണ് വിജയ ചിത്രത്തിനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്. അതോടുകൂടി കേരളത്തിലെ വിതരണവകാശത്തിന് വേണ്ടിയുള്ള മത്സരം മുറുകി. ഏറ്റവും കൂടുതല്‍ തുകയുമായി മുന്നില്‍ നില്‍ക്കുന്ന ഗോകുലം ഗോപാലനാണ് ലിയോ വിതരണ അവകാശം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ലിയോ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഗോകുലം മൂവീസ് ആയിരിക്കും.

വിജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :