ഒരു സിനിമയുടെ വിജയത്തിന് വലിയ താരനിര അവിഭാജ്യ ഘടകം അല്ല : ജോണി ആന്റണി

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 18 മെയ് 2022 (09:12 IST)

മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോണി ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. വലിയ താരനിര ഒരു സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം അല്ല എന്നുള്ള സത്യം, പുതിയ കഥയുമായി നിര്‍മ്മാതാക്കളെ സമീപിക്കുന്ന യുവ സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്‍കുന്നുവെന്ന് ജോണി ആന്റണി കുറിക്കുന്നു.

'ഇത്തരത്തിലുള്ള ചെറിയ താരനിരയുമായി തിയേറ്ററിലെത്തുന്ന സിനിമകള്‍ ഹൗസ്ഫുള്‍ ആയി മാറുമ്പോള്‍, ആ വിജയം മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. വലിയ താരനിര ഒരു സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം അല്ല എന്നുള്ള സത്യം, പുതിയ കഥയുമായി നിര്‍മ്മാതാക്കളെ സമീപിക്കുന്ന യുവ സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്‍കുന്നു... അത്തരം സിനിമകള്‍ നിര്‍മ്മിക്കാനുള്ള ധൈര്യം നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനും ജോ & ജോ പോലെയുള്ള സിനിമകളുടെ വിജയം ഒരു മുതല്‍ക്കൂട്ടായി മാറുന്നു... 'Content Is The King'-ജോണി ആന്റണി കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :