രണ്ടാമത്തെ കുഞ്ഞിനെ വരവേ‌ൽക്കാനൊരുങ്ങി സെയ്‌ഫും കരീനയും

അഭിറാം മനോഹർ| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2020 (19:44 IST)
കുടുംബത്തിലേയ്‌ക്ക് മറ്റൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന കപൂറും സെയ്‌ഫ് അലിഖാനും. ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് മറ്റൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി രണ്ട് പേരും ചേർന്ന് പങ്കുവെച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നു.

നേരത്തെ കരീന വീണ്ടും ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് സെയ്‌ഫും കരീനയും രംഗത്തെത്തിയത്. തഷൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സെയ്‌ഫും കരീനയും പ്രണയത്തിലാകുന്നത്. 2012ലാണ് താരജോഡി വിവാഹിതരായത്. 2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :