100 കോടി ക്ലബ്ബിലേക്ക്? ബോളിവുഡിലും നേട്ടം കൊയ്യാന്‍ കാന്താര
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 നവംബര്‍ 2022 (15:19 IST)
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദര്‍ശനം തുടരുകയാണ്. സിനിമ സെപ്റ്റംബര്‍ 30നായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
67 കോടിയാണ് ബോളിവുഡില്‍ നിന്നും മാത്രം ചിത്രം സ്വന്തമാക്കിയത് എന്നാണ് ട്രെഡ് അനലിസ്റ്റ് തരണ്‍ ആ?ദര്‍ശ് ട്വീറ്റ് ചെയ്തത്. ഇതേ നിലയില്‍ തന്നെ ആളെ കൂട്ടാന്‍ ആകുകയാണെങ്കില്‍ കാന്താര ഹിന്ദി ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടുന്നത്.