കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടുമൊരു റെക്കോർഡ്, മമ്മൂട്ടി ചിത്രം പുതിയ ഉയരങ്ങളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (09:01 IST)
കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറി. ഇപ്പോഴിതാ ആഗോള ഷോകളുടെ എണ്ണത്തിൽ വൻ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.
 
ആഗോളതലത്തിൽ 50000 ഷോകൾ പൂർത്തിയാക്കാൻ കണ്ണൂര്‍ സ്‌ക്വാഡിനായി. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നിർമ്മാതാക്കൾ നേരത്തെ പങ്കുവെച്ചിരുന്നു. റിലീസ് ദിവസം മാത്രം 2.40 കോടി രൂപയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’സ്വന്തമാക്കിയത്.
 
ലൂസിഫര്‍, പുലിമുരുകന്‍, 2018 തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ നിന്നുതന്നെ നൂറുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ചില സിനിമകൾ 100 കോടി ക്ലബ്ബിൽ എത്തിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ തന്നെ പറയുന്നുണ്ട്.ട്രേഡ് അനലിസ്റ്റ് കണക്കുകളില്‍ ഈ സിനിമകൾ ഉൾപ്പെടുത്തിയിട്ടുമില്ല.ഭീഷ്മ പര്‍വം, കായംകുളം കൊച്ചുണ്ണി, മധുര രാജ, കുറുപ്പ്, മാളികപ്പുറം തുടങ്ങിയ സിനിമകൾ 100 കോടി ക്ലബ്ബിൽ എത്തി എന്നാണ് പറയപ്പെടുന്നത്.
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :