അഭിറാം മനോഹർ|
Last Updated:
വെള്ളി, 25 ജൂണ്‍ 2021 (19:39 IST)
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്‌പദമാക്കിയൊരുങ്ങുന്ന എമർജൻസി എന്ന ചിത്രം സ്വയം സംവിധാനം ചെയ്യുമെന്ന് ബോളിവുഡ് താരം
കങ്കണ റണാവത്ത്. ചിത്രത്തിലെ നായികയാവാൻ തയ്യാറെടുപ്പുകൾ നടത്തിയ താരമെന്ന നിലയിൽ തന്നേക്കാൾ നന്നായി ഈ വിഷയം ചെയ്യാൻ മറ്റാർക്കും കഴിയില്ല എന്നതിനാലാണ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് കങ്കണ പറയുന്നു.
വീണ്ടും ഡയറക്‌ടറുടെ തൊപ്പി അണിയുന്നതിൽ സന്തോഷം. എമർജൻസി എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു വർഷത്തോളം പ്രവർത്തിച്ചപ്പോൾ എന്നേക്കാൾ നന്നായി ഈ ചിത്രം മറ്റാർക്കും ചെയ്യാനാവില്ലെന്ന് എനിക്ക് മനസിലായി. മറ്റ് ചിത്രങ്ങൾ മാറ്റിവെച്ച് ഈ സിനിമ ചെയ്യാൻ താൻ നിശ്ചയിച്ചെന്നും വളരെയധികം ആവേശത്തിലാണ് ഇപ്പോളുള്ളതെന്നും താരം പറഞ്ഞു. നേരത്തെ മണികർണിക എന്ന ചിത്രം താരം സംവിധാനം ചെയ്‌തിരുന്നു.