തലൈവിയുടെ റിലീസ് ഓഗസ്റ്റില്‍, ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (16:53 IST)

ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണ് ജയലളിതയുടെ ബയോപിക് തലൈവി. ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിനെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു.വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണയും അരവിന്ദ് സ്വാമിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് തമിഴ് പതിപ്പിന് ലഭിച്ചത്.


ഹിന്ദി, തെലുങ്ക് പതിപ്പുകളും വരുംദിവസങ്ങളില്‍ സെന്‍സറിംഗ് ചെയ്യും. ഓഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ റിലീസ് തീയതി പ്രഖ്യാപിക്കും.

അടുത്തിടെ ട്രെയിലറും ചിത്രത്തിലെ ആദ്യ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :