കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 ജൂണ്‍ 2021 (12:57 IST)
നടി കങ്കണ റണൗട്ട് സംവിധായികയാകുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് താരം സംവിധാനം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടും.
നേരത്തെ സായ് കബീര്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി എന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുന്നത്. തന്നെക്കാള്‍ മികച്ച ഒരാള്‍ ആ സിനിമ സംവിധാനം ചെയ്യുവാന്‍ ഇല്ലെന്നാണ് നടി തന്നെ പറയുന്നത്.അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടി വരുമെങ്കിലും സംവിധാനമെന്നതില്‍ ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുമെന്ന ഉറപ്പും നടി ആരാധകര്‍ക്ക് കൈമാറി.