മകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചാൽ, മകൻ തൂങ്ങി‌മരിച്ചാൽ നിലപാട് ഇതുതന്നെയാകുമോ? ജയ ബച്ചനെതിരെ കങ്കണ

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (17:57 IST)
ബോളിവുഡ് സിനിമ മേഖല ലഹരി മരുന്നിന് അടിമപ്പെട്ടുവെന്ന ബിജെപി എംപിയും നടനുമായ രവി കിഷന്റെ പാർലമെന്റിലെ പ്രസ്‌താവനക്കെതിരെ സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.

ചില ആളുകളുടെ പേരിൽ സിനിമ വ്യവസായത്തെക്കുറിച്ച് അതേ മേഖലയിലൂടെ വളർന്നുവന്ന നമ്മുടെ തന്നെ ഒരാൾ അടച്ചാക്ഷേപിക്കുന്നത് ശരിക്കും തന്നെ ലജ്ജിപ്പിച്ചുവെന്നായിരുന്നു ജയ ബച്ചൻ രാജ്യസഭയിൽ പറഞ്ഞത്. ബോളിവുഡിൽ 99 ശതമാനം പേരും ലഹരി മരുന്നിനടിമയാണെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്‌താവനക്കും ജയ ബച്ചൻ മറുപടി നൽകിയിരുന്നു. സിനിമയിലൂടെ പേരെടുത്തവർ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ജയ ബച്ചന്റെ നിലപാട്. ഇപ്പോളിതാ ജയ ബച്ചന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.

ജയാ ജി,എന്റെ സ്ഥാനത്ത്
നിങ്ങളുടെ മകൾ ശ്വേതയായിരുന്നുവെങ്കിൽ അവരെ ചെറുപ്പത്തിൽ തന്നെ അടിച്ചവശയാക്കി മയക്കുമരുന്ന് നൽകി പീഡിപ്പിചിരുന്നുവെങ്കിൽ, അല്ലെങ്കിൽ തന്നെ പരിഹസിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതി പറഞ്ഞ്, അഭിഷേക് ബച്ചൻ ഒരുദിവസം തൂങ്ങി മരിച്ചാൽ ഇതേ നിലപാട് തന്നെയാകുമോ നിങ്ങൾക്കുണ്ടാവുക. ഞങ്ങൾക്കുവേണ്ടിയും കുറച്ചു കരുണ കാണിക്കു- കങ്കണ ട്വിറ്ററിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :