അച്ഛന്റെ സിനിമകളേക്കാള്‍ എനിക്കിഷ്ടം സത്യന്‍ അങ്കിളിന്റെ സിനിമകള്‍; തുറന്നുപറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:22 IST)

ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. അച്ഛന്റെയും അമ്മയുടെയും വഴികളിലൂടെ സിനിമയില്‍ സജീവമായിരിക്കുകയാണ് കല്യാണി ഇപ്പോള്‍. കല്യാണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് കല്യാണി തുറന്നുപറഞ്ഞു.

അച്ഛന്റെ സിനിമയേക്കാള്‍ തനിക്ക് ഇഷ്ടം സത്യന്‍ അങ്കിളിന്റെ (സത്യന്‍ അന്തിക്കാട്) സിനിമകളാണെന്ന് കല്യാണി പറഞ്ഞു. നാടോടിക്കാറ്റാണ് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നും കല്യാണി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :