'ഇത് ചാക്കോച്ചന്റെ വേറെ മുഖം'; അടിപ്പന്‍ ട്രൈലറുമായി 'ന്നാ താന്‍ കേസ് കൊട്'

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലേത്

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (10:10 IST)

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ചാക്കോച്ചന്‍ എത്തുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ ട്രൈലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രൈലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം രാകേഷ് ഹരിദാസ്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലേത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :