ആരാണ് മൂത്തത് ഫഹദോ ദുല്‍ഖറോ? ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അറിയാം

ഫഹദിനേക്കാള്‍ താഴെയാണ് ദുല്‍ഖര്‍ സല്‍മാന്‍

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (11:08 IST)

പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന രണ്ട് മലയാളി താരങ്ങളാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഫഹദിന്റെ ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. തന്റെ 40-ാം ജന്മദിനമാണ് ഫഹദ് ഇന്ന് ആഘോഷിക്കുന്നത്.

ഫഹദിനേക്കാള്‍ താഴെയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ദുല്‍ഖറിന് ഇപ്പോള്‍ 36 വയസ് കഴിഞ്ഞു. ഇരുവരും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

പൃഥ്വിരാജ് സുകുമാരന്‍ ഫഹദിനേക്കാള്‍ താഴെയാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. 1982 ഒക്ടോബര്‍ 16 നാണ് പൃഥ്വിരാജിന്റെ ജനനം. പൃഥ്വിരാജിന് 40 വയസ് ആകുന്നേയുള്ളൂ. ഫഹദിനേക്കാള്‍ രണ്ട് മാസത്തിനു ഇളയതാണ് പൃഥ്വിരാജ്.

നിവിന്‍ പോളിയുടെ ജനനം 1984 ഒക്ടോബര്‍ 11 നാണ്. ദുല്‍ഖറിനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് നിവിന്. വരുന്ന ഒക്ടോബറില്‍ നിവിന് 38 വയസ്സാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :