അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (19:02 IST)
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എ.ഡി'യുടെ രണ്ടാം ഭാഗത്തിനെ പറ്റി പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത്. പ്രൊജക്ടില്‍ നിന്ന് പുറത്തുപോയ ദീപിക പദുക്കോണിന് പകരം സായ് പല്ലവിയെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഈ റോളിലേക്ക് പ്രിയങ്കാ ചോപ്രയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ 'സുമതി' എന്ന കേന്ദ്രകഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. എന്നാല്‍ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഷൂട്ടിംഗ് സമയക്രമത്തിലെ അസൗകര്യങ്ങളും കാരണം ദീപിക രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ ഒഴിവിലേക്കാണ് സായ് പല്ലവിയെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് പരിഗണിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സായ് പല്ലവിയെ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ നിതേഷ് തിവാരിയുടെ 'രാമായണ'ത്തില്‍ സീതയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. പ്രഭാസ് നായകനായ കല്‍ക്കിയില്‍ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്. ഫെബ്രുവരിയില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് സംവിധായകന്‍ നാഗ് അശ്വിന്റെ പദ്ധതി.