അസുരനിൽ നിന്നും മുഖ്യമന്ത്രിയിലേക്ക്, മുഖ്യമന്ത്രിയിൽ നിന്നും പുരോഹിതനിലേക്ക്; ഇവിടെ എന്തും ഓകെ ആണ് !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (11:42 IST)
ജനുവരിയിൽ മമ്മൂട്ടിയുടെ അസുരനെത്തും. പിന്നാലെ വെള്ളയും വെള്ളയുമണിഞ്ഞ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനും. ശേഷം സ്ക്രീനിൽ നിറഞ്ഞാടാൻ പുരോഹിതനും. 2020ന്റെ തുടക്കത്തിൽ 3 സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. 2019 പോലെ തന്നെ മികച്ച വർഷമായി 2020ഉം മാറട്ടെ.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആണ് ആദ്യം റിലീസിനൊരുങ്ങുന്നത്. പുതുമുഖങ്ങളുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള ഹീറോയാണ് ബോസ്. മമ്മൂട്ടിയില്‍ നിന്ന് ഇതുവരെ കാണാത്ത രീതിയിലുള്ള മാനറിസങ്ങളും ഹ്യൂമറും എല്ലാം ഇതിൽ കാണാം. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസിൽ പേറി നടക്കുന്ന ആളാണ് ബോസ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി നിർമാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമയെ വല്യ ഇഷ്ടമായതിനാൽ സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും. അതുകൊണ്ടാണ് അയാളെ ഷൈലോക്ക് എന്ന് വളിക്കുന്നത്.

ഷൈലോക്കിനു ശേഷം ബോബി സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘വൺ’ റിലീസ് ആകും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ കടയ്ക്കൽ ചന്ദ്രനെന്ന മുഖ്യമന്ത്രിയുടെ കഥയാണ് പറയുന്നത്. കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.

ഇതിനു പിന്നാലെയാണ് ജോഫിൻ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ വരുന്നത്. മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ച് ഈ സിനിമയ്‌ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. അല്‍പ്പം നെഗറ്റീവ് ഷേഡുള്ള നായകനായി മമ്മൂട്ടി കസറുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...