കാറ്റും കോളും നിറഞ്ഞ യാത്ര, 'മിഷന്‍ സി'യെ കുറിച്ച് നടന്‍ കൈലാഷ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (09:21 IST)

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ സിനിമയിലെ തന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട് എന്നും മനസ്സിലുണ്ടാവും എന്ന് നടന്‍ കൈലാഷ്.

'മിഷന്‍ C...പാന്‍ഡെമിക് ന്റെ അതിരുകള്‍ തീര്‍ത്ത ബന്ധനത്തില്‍ ആ പരിമിതിക്കുള്ളില്‍ നിര്‍ത്തി ഒരു റോഡ് മൂവി ചെയ്യാന്‍ ഉള്ള ശ്രമം. അതിന് പിന്നാലെ ഇറങ്ങി തിരിച്ചു അത് പ്രാവര്‍ത്തികമാക്കിയ വിനോദ് ഗുരുവായൂരിന് അഭിനന്ദനങ്ങള്‍. ഈ സിനിമയിലെ എന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്.എന്നും മനസ്സിലുണ്ടാവും.. ഫെബ്രുവരി 3 മുതല്‍ @neestream ലൂടെ ഈ സിനിമ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കാണുമല്ലോ.. കൂടെ ഉണ്ടാവുമല്ലോ'- കൈലാഷ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :