വന്‍ താരനിര,കാളിയന്റെ ചിത്രീകരണം ഡിസംബറില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (14:24 IST)

പൃഥ്വിരാജിനെ നായകനാക്കി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്ന ചിത്രത്തില്‍ വന്‍ താരനിരയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയിലെ പ്രധാന താരങ്ങളെ വൈകാതെ തന്നെ പ്രഖ്യാപിക്കും.

ചിത്രീകരണം ഡിസംബറിലെ തുടങ്ങുകയുള്ളൂ. കെജിഎഫ് രണ്ട് ഭാഗങ്ങള്‍ക്കും സംഗീതം ഒരുക്കിയ രവി ബസ്റുര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പൃഥ്വിരാജിനെ കാണാനായി സംഗീതസംവിധായകന്‍ എത്തിയിരുന്നു. കഥയുടെ വിശദാംശങ്ങള്‍ പൃഥ്വിരാജ് തന്നെ രവി ബസ്റുറിനൊട് പറഞ്ഞുകൊടുത്തു.കാളിയന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഉറപ്പ് അതിനുശേഷമാണ് സംഗീത സംവിധായകന്‍ നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :