സുഹൃത്തുക്കൾ ആയിരുന്നു, സമൂഹമാധ്യമങ്ങൾ ഞങ്ങളെ കല്യാണം കഴിപ്പിച്ചു; റോവിനുമായുള്ള അടുപ്പത്തിനു കാരണം സോഷ്യൽ മീഡിയ എന്ന് ജൂഹി

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 16 ഫെബ്രുവരി 2020 (11:15 IST)
ഉപ്പും മുളകും എന്ന സീരിലയിലെ ലച്ചു എന്ന കഥാപാത്രത്തെ അറിയാത്ത കുടുംബപ്രേക്ഷകർ ഉണ്ടാകില്ല. ഇതിലൂടെ നിരവധി ആരാധകരാണ് ജൂഹി റുസ്തഗിക്ക് ഉള്ളത്. അടുത്തിടെ താരം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോല്‍ പഠനത്തിരക്കിലും വിവാഹ സ്വപ്നങ്ങളിലുമാണ് ജൂഹി. രോവിന്‍ ജോര്‍ജാണ് ജൂഹിയുടെ ഭാവിവരന്‍.

ജൂഹിയും രോവിനുമൊത്തുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ ഒരു ചാനൽ പരിപാടിക്ക് എത്തിയ റൂഹി തന്റെ പ്രണയകഥ എങ്ങനെയായിരുന്നുവെന്ന് തുറന്നു പറയുകയാണ്.

‘സത്യം പറഞ്ഞാല്‍ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. വിവാഹതീയതി വരെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ‘- ജൂഹി പറയുന്നു.

ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. എന്തായാലും ഇപ്പോഴൊന്നും വിവാഹമില്ലെന്ന് പറയുകയാണ് ഇരുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :