1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju George starrer Pulimada gets an OTT release date

ജോജുവിന്റെ 'പുലിമട' നെറ്റ്ഫ്‌ലിക്‌സില്‍,ഒ.ടി.ടി റിലീസ് തീയതി

Joju George
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നവംബര്‍ 23 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.
 
 
 
 
അടുത്ത ലേഖനം
ദീപാവലി വിന്നര്‍ ആര്?ജിഗര്‍തണ്ട,ജപ്പാന്‍ ആദ്യ വാരത്തില്‍ നേടിയത്