ദീപാവലി വിന്നര്‍ ആര്?ജിഗര്‍തണ്ട,ജപ്പാന്‍ ആദ്യ വാരത്തില്‍ നേടിയത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (12:01 IST)
'ജിഗര്‍തണ്ട ഡബിള്‍ എക്സ്','ജപ്പാന്‍' എന്നീ സിനിമകള്‍ ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തി.രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളും ആദ്യ വാരാന്ത്യത്തില്‍ ധാരാളം സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് ചിത്രങ്ങളും ഇന്ന് (നവംബര്‍ 17) രണ്ടാം വാരത്തിലേക്ക് കടക്കുന്നു, ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 'ജിഗര്‍തണ്ട ഡബിള്‍ എക്സ്' ആദ്യ ആഴ്ച ഏകദേശം 43 കോടി രൂപയാണ് നേടിയത്.രണ്ടാം ആഴ്ചയില്‍ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

രണ്ടാം വാരാന്ത്യത്തില്‍ ജിഗര്‍തണ്ട ഡബിള്‍എക്സ് 50 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ത്തിയുടെ 'ജപ്പാന്‍'ന് പ്രേക്ഷകരില്‍ നിന്ന് ശരാശരിയിലും താഴെയുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആദ്യ ആഴ്ച അവസാനം 25 കോടിയിലധികം ഗ്രോസ് നേടാന്‍ 'ജപ്പാന്‍'ന് കഴിഞ്ഞു. തമിഴ്നാട്ടില്‍ 'ജപ്പാന്‍' 15 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :