1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. pulimada movie release date Friday release movie release dates

ജോജുവിന്റെ അടുത്ത റിലീസ്, പുലിമട പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു

Pulimada Joju George
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകം പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.
 
 
 
അടുത്ത ലേഖനം
'ലിയോ ദാസ്' എന്ന പേരിന് പിന്നിലെ കണക്ഷന്‍,കമല്‍ഹാസനോ ഫഹദോ വിജയ് ചിത്രത്തില്‍ ?എല്‍സിയുവിന്റെ സൂചനകള്‍ നല്‍കി ട്രെയിലര്‍